SignIn
Kerala Kaumudi Online
Thursday, 19 September 2024 3.33 PM IST

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു, നിർണായകനീക്കം, നോട്ടുകളുടെ അച്ചടിയും വിതരണം നിർത്തിവയ്ക്കാൻ ആർ ബി ഐ നിർദ്ദേശം

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി : 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു,​. ഇതിന് മുന്നോടിയായി 2000 രൂപ നോട്ടുകളുടെ അച്ചടിയും വിതരണവും നിറുത്തിവയ്ക്കാൻ ആർ.ബി.ഐ നിർദ്ദേശം നൽകി. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളോട് കറൻസികൾ വിതരണം ചെയ്യുന്നത് നിറുത്തിവയിക്കാൻ നിർദ്ദേശം നൽകിയത്. അതേസമയം നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് സെപ്തംബർ 30 വരെ നിയമസാധുത ുണ്ടാകുമെന്നാണ് റിസർന് ബാങ്ക് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 33632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019ൽ ഇത് 32,​910 ലക്ഷമായി. 2021ൽ 27,​398 ലക്ഷമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019- 20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒറ്റനോട്ടുപോലും അച്ചടിച്ചിരുന്നില്ല. അപ്പോൾ തന്നെ 2000 രൂപ നോട്ട് പിൻവലിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു,​ എന്നാൽ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, 2000 RS, 2000 NOTE, RBI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.