ചണ്ഡിഗഡ്: ഇരുപത് പോത്തുകളുമായി എത്തിയ ട്രക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹരിയാനയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലായിരുന്നു അപകടം. 27 കാരനായ നസീർ, 32 കാരനായ ഇമ്രാൻ എന്നിവരാണ് മരിച്ചത്. ഡൽഹി-മുംബയ് എക്സ്പ്രസ് വേയിൽ ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മേൽപ്പാലത്തിൽ നിന്ന് താഴേക്കുപതിക്കുകയായിരുന്നു. ട്രക്ക് അമിതവേഗത്തിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അഞ്ചുപേരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. നാലുപോത്തുകളും അപകടത്തിൽ ചത്തു. ചിലതിന് മാരകമായി പരിക്കേൽക്കുകയും ചെയ്തു.
വിരവമറിഞ്ഞെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരിക്കേറ്റവർ അപകടനില തരണം ചെയ്തോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |