SignIn
Kerala Kaumudi Online
Thursday, 19 September 2024 6.01 PM IST

സ്പോർട്സ് ബൈക്കിൽ ചീറിപ്പാഞ്ഞ് ക്രിക്കറ്റ് താരം, ലോകകപ്പിന് മുൻപ് നിരത്തിൽ റിസ്ക് എടുക്കണോ എന്ന് ആരാധകർ| വീഡിയോ

Increase Font Size Decrease Font Size Print Page
-super-bike

ന്യൂഡൽഹി: സൂപ്പർ കാറുകളുടെയും ബൈക്കുകളുടെയും ശേഖരം സ്വന്തമായുള്ള നിരവധി കായികതാരങ്ങളാണുള്ളത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണി അടക്കമുള്ള താരങ്ങൾ ഇത്തരത്തിൽ തങ്ങളുടെ വണ്ടി ഭ്രമം കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രിയതാരങ്ങൾ അവരുടെ ശേഖരത്തിലുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോൾ പൊതുവേ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. എന്നാൽ പാക് ക്രിക്കറ്റ് താരം ബാബർ അസം തന്റെ സൂപ്പർ ബൈക്കുമായ് നിരത്തിലിറങ്ങിയ വാർത്ത ആരാധകർ തെല്ലൊരു ആശങ്കയോടെയാണ് സ്വീകരിച്ചത്. ഏഷ്യാ കപ്പ്, ലോകകപ്പ് തുടങ്ങിയ നിർണായക ടൂർണമെന്റുകൾ അടുക്കവേ താരം സൂപ്പർ ബൈക്കുമായി നിരത്തിലിറങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

തന്റ ചുവന്ന ബിഎംഡബ്‌ള്യു സൂപ്പർ ബൈക്കിൽ ബാബർ അസം നിരത്തിലൂടെ പായുന്ന വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. താരം ഹെൽമറ്റ് ധരിച്ചാണ് ബൈക്ക് ഓടിച്ചതെങ്കിലും ആരാധകർ അസംതൃപ്തരായിരുന്നു. പ്രധാന ടൂർണമെന്റുകളിൽ ടീമിന്റെ അഭിവാജ്യ ഘടകമായ താരം ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.

കളിക്കളത്തിന് പുറത്ത് നിന്നും കായിക താരങ്ങൾക്ക് പരിക്കേൽക്കാമെന്നാണ് ആരാധകർ അറിയിക്കുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റ് ഐപിഎൽ, ടെസ്റ്റ് ലോകകപ്പ് അടക്കം കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടേണ്ടി വന്ന സാഹചര്യത്തിൽ ആരാധകരുടെ ഉപദേശം ബാബർ അസം ഗൗരവകരമായി പരിഗണിക്കണമെന്ന് സോഷ്യൽ മീഡിയയിലെ സംസാരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET, SUPER, BIKE, RIDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.