കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെ സി ബി മറിഞ്ഞ് കടലിലേയ്ക്ക് വീണു. കല്ലിടൽ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെ സി ബി മറിഞ്ഞത്. ജെസിബി ഓപ്പറേറ്റർക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവമുണ്ടായത്. സംഭവം കണ്ടുനിന്നയാൾ എടുത്ത വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ജെ സി ബി കടലിലേക്ക് വീണൂ’ എന്ന് അലറിവിളിക്കുന്നതും ‘ഓടിവാ’ എന്ന് സമീപത്തുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |