SignIn
Kerala Kaumudi Online
Saturday, 27 April 2024 4.15 AM IST

പി.എസ്.സി ബിരുദതല മുഖ്യപരീക്ഷാതീയതിയിൽ മാറ്റം

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്.) (കാറ്റഗറി നമ്പർ 149/2022) തസ്തികയിലേക്ക് 2ന് നടത്താനിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13ലേക്ക് മാറ്റി.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ടെലഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 59/2022) തസ്തികയിലേക്ക് 20ന് നടത്താനിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 25ലേക്ക് മാറ്റി.

പരീക്ഷാതീയതികളിൽ മാറ്റം

കെ.സി.എം.എം.എഫിൽ ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 218/2021, 219/2021), ഇൻസ്‌പെക്ടർ ഒഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 246/2021), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 551/2021, 664/2022), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 725/2021) തസ്തികകളിലേക്ക് ഒന്നിന് നടത്താനിരുന്ന ഒ.എം.ആർ പരീക്ഷകൾ ജൂൺ 18നും വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നിഷ്യൻ പവർ ഇലക്‌ട്രോണിക്സ് സിസ്റ്റം- ടി.പി.ഇ.എസ്.) (കാറ്റഗറി നമ്പർ 555/2021) തസ്തികയിലേക്ക് 11 ന് നടത്താനിരുന്ന ഒ.എം.ആർ പരീക്ഷകൾ ജൂലായ് 21 നും നടത്തും.

പരീക്ഷ മാറ്റിവച്ചു

ടൗൺ പ്ലാനിംഗ് ഓഫീസർ (പ്ലാനിംഗ്) ജി.സി.ഡി.എ. (കാറ്റഗറി നമ്പർ 423/2021), അസിസ്റ്റന്റ് ടൗൺ പ്ലാനർ (ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്) (കാറ്റഗറി നമ്പർ 550/2021), അസിസ്റ്റന്റ് ടൗൺ പ്ലാനർ (ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്) (കാറ്റഗറി നമ്പർ 32/2022) തസ്തികകളിലേക്ക് ജൂലായ് 3ന് നടത്താനിരുന്ന പരീക്ഷയും കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (കാറ്റഗറി നമ്പർ 177/2021, 178/2021, 179/2021, 180/2021, 321/2022) തസ്തികകളിലേക്ക് ജൂലായ് 20ന് നടത്താനിരുന്ന ബിരുദതല മുഖ്യപരീക്ഷയും മാറ്റിവച്ചു.

പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

കേരള പബ്ലിക് സർവീസ് കമ്മിഷൻ ആഗസ്റ്റിലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം ജൂൺ 11 വരെ നൽകാം. വിശദാംശങ്ങൾക്ക് www.keralapsc.gov.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.