SignIn
Kerala Kaumudi Online
Friday, 20 September 2024 8.29 PM IST

വിരമിച്ച ജഡ്‌ജിമാർക്ക് പദവി നൽകുന്നതിനെതിരെ ഹർജി

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി : റിട്ടയർമെന്റിന് തൊട്ടു പിന്നാലെ ജഡ്‌ജിമാ‌ർ രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കുന്നത് ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെക്കുറിച്ച് ജനങ്ങളിൽ സംശയങ്ങളുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. റിട്ടയർമെന്റിന് ശേഷം രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കാൻ പാടുള്ളൂവെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ലായേഴ്സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്. മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവം കേരള ഗവർണറായതും രഞ്ജൻ ഗൊഗൊയ് രാജ്യസഭാ എം.പിയായതും ജസ്റ്റിസ് എസ്. അബ്‌ദുൾ നസീർ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിതനായതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, RETIREMENT POSTS SC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.