കോട്ടയം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ബി.ടെക് പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആദ്യ 10 റാങ്കുകളിൽ 10 ഉം കരസ്ഥമാക്കി പാലാ ബ്രില്ല്യന്റ് ചരിത്ര നേട്ടം ആവർത്തിച്ചു. കഴിഞ്ഞ വർഷവും ആദ്യ 10 റാങ്കുകളിൽ 10 ഉം ബില്ല്യന്റിലെ കുട്ടികൾ കരസ്ഥമാക്കിയിരുന്നു. ഇത്തവണ കുസാറ്റ് ബിടെക് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സഞ്ചയ് പി. മല്ലർ തൃശൂർ ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. പ്ലസ് ടു പഠനത്തോടൊപ്പം 2 വർഷമായി ബ്രില്ല്യന്റിൽ പരിശീലനം നേടിവരുകയാണ്.
2-ാം റാങ്ക് കരസ്ഥമാക്കിയ കോട്ടയം ജില്ലയിലെ പാലാ ഭരണങ്ങാനം സ്വദേശിയായ ആഷിക് സ്റ്റെനി ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ പരിശീലനം നേടി വരുകയായിരുന്നു.
മൂന്നാം റാങ്ക് നേടിയ അസിൽ മലപ്പുറം അരിപ്ര സ്വദേശിയാണ്. പ്ലസ് ടു പഠനത്തിനുശേഷം ബ്രില്ല്യന്റിലെ റിപ്പീറ്റർ ഐ.ഐ.റ്റി. ബാച്ചിൽ പ്രത്യേകം പരിശീലനം നേടി വരുകയായിരുന്നു അസിൽ.
ശിവരൂപ് (4-ാം റാങ്ക്), മാധവ് ആർ. ബാബു (5-ാം റാങ്ക്), ശ്രീരാഗ് പി. എൻ. (6-ാം റാങ്ക്), പ്രഫുൽ കേശവദാസ് (7-ാം റാങ്ക്), ശ്രീറാം .ആർ. (8-ാം റാങ്ക്), ജോഫിൻ കോശി (9-ാം റാങ്ക്), മെൽവിൻ ബിജു (10-ാം റാങ്ക് ) എന്നിവരാണ് മറ്റ് ജേതാക്കൾ. ആദ്യ 20 റാങ്കിനുള്ളിൽ 19 ഉം, ആദ്യ 50 റാങ്കിനുള്ളിൽ 45 ഉം, 100 റാങ്കിനുള്ളിൽ ഇടംനേടിയ 85 പേരും പാലാ ബില്ല്യന്റ് സ്റ്റഡിസെന്ററിൽ പരിശീലനം നേടിയവരാണ്.
അഡ്മിഷൻ ആരംഭിച്ചു
ബില്ല്യന്റിലെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ്, സി.ബി.എസ്.ഇ സിലബസ്സിൽ 8-ാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ ട്യൂഷൻ പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്.
പ്ലസ് ടു കഴിവർക്ക് ഒരു വർഷത്തെ നീറ്റ് ജെ.ഇ.ഇ. മെയിൻ ജെ.ഇ.ഇ അഡ്വാൻസ്ഡ് ബാച്ചുകളിലേക്കും അപേക്ഷിക്കാം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അർഹതയനുസരിച്ച് പൂർണമായോ ഭാഗികമായോ സൗജന്യമായി പഠിക്കുന്നതിന് ബില്ല്യന്റിന്റെ ചാരിറ്റി സ്കീം 'ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി' സഹായം നൽകും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഡയറക്ടർമാരും അദ്ധ്യാപകരും ചേർന്ന് അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |