ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിൽ. ഇരുവരുടെയും ചിത്രം റിച്ചാർഡ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം റിച്ചാർഡ് പങ്കുവച്ചിരുന്നു. ഇതോടെ ചിത്രത്തിലെ സ്ത്രീ ആരാണെന്ന് അന്വേഷിച്ച് ആരാധകരും എത്തിയിരുന്നു. ഏതാനും മണിക്കൂറുകൾക്കു പിന്നാലെ 'സൂര്യചുംബനത്തിനുശേഷം" എന്ന അടിക്കുറിപ്പിൽ റിച്ചാർഡ് വീണ്ടും മറ്റൊരു ചിത്രം കൂടി പങ്കുവച്ചിരുന്നു. യഷികയുടെ ഒപ്പം ഉള്ളതായിരുന്നു ചിത്രം. 22 വയസിന്റെ പ്രായവ്യത്യാസമുണ്ട് ഇരുവരും തമ്മിൽ. 45 വയസാണ് റിച്ചാർഡിന്. യഷിയയ്ക്ക് 23 വയസും. അഞ്ജലി എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച റിച്ചാർഡ് കാതൽ വൈറസ് എന്ന സിനിമയിലൂടെയാണ് നായകനാവുന്നത്. ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെയാണ് യഷിക ആനന്ദ് തമിഴ് സിനിമയിലേക്ക് എത്തുന്നത്.കമൽഹാസൻ അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസിലും യഷിക പങ്കെടുത്തിട്ടുണ്ട്. അതേസമയം നിർമ്മാതാവ് ഡോ. സത്യലക്ഷ്മി കണ്ണദാസുമായി റിച്ചാർഡ് പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം വരെ എത്തിയെങ്കിലും ഇരുവരും ഒരുമിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |