മുംബയ്: ഇന്ത്യയിലെ റീട്ടെയിൽ സാന്നിധ്യം വികസിപ്പിക്കുന്നതിന് ആപ്പിൾ മൂന്ന് പുതിയ സ്റ്റോറുകൾ കൂടി തുറക്കാൻ ഒരുങ്ങുന്നു. നിലവിൽ മുംബയിലും ഡൽഹിയിലുമാണ് ആപ്പിൾ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചിട്ടുള്ളത്. 2025ൽ 2025-ൽ മുംബയിലെ ബോറിവലിയിലും, 2026-ൽ ഡൽഹിയിലും, 2027-ൽ മുംബൈയിലെ വർലിയിലും ഓരോ സ്റ്റോറുകൾ വീതം തുറക്കാനാണ് പദ്ധതി.
ബ്രാൻഡ് മൂല്യ ഉയർത്തും
റീട്ടെയിൽ ബിസിനസ് ആഗോളതലത്തിൽ വ്യാപിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത നാല് വർഷത്തിനുള്ളിൽ ആഗോള വിപണികളിലായി 50-ലധികം സ്റ്റോറുകളാണ് ഐഫോൺ നിർമാതാക്കൾ തുറക്കാൻ പോകുന്നത്.
ആപ്പിളിന് നിലവിൽ 26 രാജ്യങ്ങളിലായി 520 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, യുഎസ്, യൂറോപ്പ് ഉൾപ്പെടെയുള്ള വിപണികളിൽ ആപ്പിളിന്റെ ബ്രാൻഡ് മൂല്യം ഉയർത്തുക എന്നതാണ് ആപ്പിളിന്റെ ലക്ഷ്യം. ഓൺലൈൻ പർച്ചേസുകളിലൂടെയാണ് കൂടുതൽ വില്പന നടക്കുന്നതെങ്കിലും ഓഫ്‌ലൈൻ സ്റ്റോറുകളോട് ഉപയോക്താക്കൾക്ക് താല്പര്യമുണ്ട്. പുതിയ ഫോണു മറ്റ് ഡിവൈസുകളം റിലീസ് ദിവസം തന്നെ വാങ്ങൽ, ടെക്‌നിക്കൽ സപ്പോർട്ട് ലഭിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ റീട്ടെയിൽ സ്റ്റോറിലൂടെ കഴിയുന്നതാണ് ഇതിന് കാരണം.
ഇന്ത്യയിൽ മികച്ച വില്പന
ഇന്ത്യയിലെ ആരംഭിച്ച രണ്ട് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിലും ഏകദേശം 22-25 കോടി രൂപയുടെ പ്രതിമാസ വില്പന നടക്കുന്നുണ്ട്. രണ്ട് സ്റ്റോറുകളും തുറന്ന ദിവസം 5,000- 6,000-ത്തിലധികം ആളുകൾ സ്റ്റോറുകളിലെത്തിയതായി റിപ്പോർട്ടുണ്ട്. മുംബൈയിലെ ആപ്പിൾ ബികെസി സ്റ്റോറിൻെറ ഉദ്ഘാടന ദിനത്തിൽ തന്നെ 10 കോടി രൂപയുടെ വില്പന നടന്നതായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക് വെളിപ്പെടുത്തിയിരുന്നു. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആപ്പിൾ മി സ്റ്റോർ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഇലക്ട്രോണിക്സ് റീട്ടെയിലറായി മാറിയേക്കും. ഡൽഹിയിലെ സ്റ്റോറിന് 40 ലക്ഷം രൂപയും മുംബൈയിൽ 42 ലക്ഷം രൂപയുമാണ് കെട്ടിടത്തിന്റെ പ്രതിമാസ വാടകയായി ആപ്പിൾ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |