Banshee'
പ്രീബുക്കിംഗ് ഓഫറുകൾക്ക് ലഭിച്ച വലിയ സ്വീകാര്യത ഇലക്ട്രിക് വാഹനങ്ങൾക്ക് വിപണിയിലുള്ള താല്പര്യത്തിന്റെ സൂചനയാണെന്നും ഇന്ത്യയൊട്ടാകെ പ്രവർത്തന മേഖല വ്യാപിപ്പിക്കുമെന്നും മാറ്റർ സ്ഥാപക സി.ഇ.ഒ മൊഹാൽ ലാൽഭായ് പറഞ്ഞു.
സോഫ്‌റ്റ്‌വെയർ പിന്തുണയോടെയാണ് ബൈക്ക് സംവിധാനങ്ങൾ പ്രവർത്തിക്കുകയെന്ന് സഹസ്ഥാപകനും തിരുവനന്തപുരം സ്വദേശിയുമായ ശരൺബാബു പറഞ്ഞു. അഹമ്മദാബാദിലാണ് ഉത്പാദന യൂണിറ്റ് പ്രവർത്തിക്കുന്നത്. പ്രതിവർഷം 60,000 ബൈക്കുകൾ നിർമ്മിക്കാൻ പ്ളാന്റിന് ശേഷിയുണ്ട്. ബാറ്ററിക്കുള്ള ലിഥിയം ഒഴികെ മുഴുവൻ ഭാഗങ്ങളും ഇന്ത്യൻ നിർമ്മിതമാണ്. ശരൺബാബു, അരുൺ, മൊഹാൽ ലാൽഭായ്, കുമാർ പ്രസാദ് എന്നിവരാണ് കമ്പനി സ്ഥാപകർ.
പ്രത്യേകതകൾ
നാല് സ്പീഡ് ഹൈപ്പർ ഷിഫ്റ്റ് ഗിയർ
180 സി.സി. ബൈക്കുകൾക്ക് സമാനമായ കരുത്ത്
ആറു സെക്കൻഡിൽ 60 കിലോമീറ്റർ വേഗത നേടും
ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 25 പൈസ ചെലവ്
ചൂടാകാത്ത ലിക്വിഡ് കൂൾഡ് ബാറ്ററി
ഒറ്റ ചാർജിൽ 125 കിലോമീറ്റർ മൈലേജ്
5 എ.എം.പി ഓൺബോർഡ് ചാർജിംഗ് സംവിധാനം
7 ഇഞ്ച് ടച്ച് സ്‌ക്രീനിൽ ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |