ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിഗ്നലിംഗിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കോറമണ്ഡൽ ട്രെയിനാണ് ആദ്യം അപകടത്തിൽപ്പെട്ടതെന്നും റെയിൽവേ ബോർഡ്. ട്രെയിനുകൾ അമിതവേഗതയിലായിരുന്നില്ല. ചരക്ക് ട്രെയിൻ പാളം തെറ്രിയിരുന്നില്ലെന്നും റെയിൽവേ ബോർഡ് ഓപ്പറേഷൻ ആൻഡ് ബിസിനസ് ഡെവലപ്പ്മെന്റ് അംഗം ജയ വർമ സിൻഹ വ്യക്തമാക്കി. ചരക്ക് ട്രെയിനിൽ ഇരുമ്പയിരാണുണ്ടായിരുന്നത്. അതിനാലാണ് കോറമണ്ഡൽ എക്‌സ്‌പ്രസിന് വലിയരീതിയിൽ കേടുപാടുകൾ സംഭവിച്ചതും അപകടത്തിന്റെ വ്യാപ്‌തി വർദ്ധിച്ചതും. സ്ട്രെയിറ്റ് ലൈനിന് പകരം ലൂപ്പ് ലൈനിൽ കയറാൻ കോറമണ്ഡൽ എക്‌സ്‌പ്രസിന് സിഗ്നൽ നൽകിയതാണ് ലൂപ്പ് ലൈനിൽ നിറുത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് ട്രെയിനിലിടിക്കാൻ കാരണമെന്ന് റെയിൽവേയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
സംഭവിച്ചത് എന്ത് ? റെയിൽവേ വിശദീകരണം
ബാഹനാഗ ബസാർ സ്റ്റേഷനിലുള്ളത് നാല് ട്രാക്കുകൾ. രണ്ട് സ്ട്രെയിറ്റ് ലൈനുകളും രണ്ട് ലൂപ്പ് ലൈനുകളും.
മദ്ധ്യേ സ്ട്രെയിറ്റ് ലൈനുകൾ, ലൂപ്പ് ലൈനുകൾ വശങ്ങളിലൂടെ
സ്റ്റേഷനിൽ നിറുത്തിയിടാനുള്ള ട്രെയിനാണെങ്കിൽ ലൂപ്പ് ലൈനിൽ നിറുത്തും
അപകടസമയത്ത് ലൂപ്പ് ലൈനുകളിൽ രണ്ട് ചരക്കു ട്രെയിനുകൾ നിറുത്തിയിട്ടിരുന്നു
കോറമണ്ഡൽ, ബംഗളൂരു- ഹൗറ എക്‌സ്‌പ്രസിന് കടന്നുപോകാൻ രണ്ട് സ്ട്രെയിറ്റ് ലൈനുകൾ തയ്യാറാക്കിയിരുന്നു
എല്ലാം തയ്യാറായി പച്ച സിഗ്നലും തെളിച്ചു
കോറമണ്ഡൽ എക്‌സ്‌പ്രസിന് സ്റ്റേഷനിൽ അനുവദിച്ച വേഗത മണിക്കൂറിൽ 130 കിലോമീറ്റർ
എക്‌സ്‌പ്രസ് സഞ്ചരിച്ചത് മണിക്കൂറിൽ 128 കിലോമീറ്റർ വേഗതയിൽ
ബംഗളൂരു- ഹൗറ എക്‌സ്‌പ്രസിന്റെ വേഗത മണിക്കൂറിൽ 130 കിലോമീറ്റർ.
(അനുവദനീയ വേഗത)
അതായത് ട്രെയിനുകൾഅമിത വേഗതയിലായിരുന്നില്ല
കോറമണ്ഡൽ ട്രെയിനിന് മേലാണ് അപകടമുണ്ടായത്. അക്കാര്യത്തിലാണ് ഇപ്പോൾ അന്വേഷണം.
സിഗ്നലിംഗിലെ പ്രശ്‌നങ്ങളാണെന്ന് പ്രാഥമിക നിഗമനം
അന്തിമ റിപ്പോർട്ട് വരുന്നത് വരെ കൂടുതൽ പരാമർശങ്ങൾ നടത്താൻ കഴിയില്ലെന്നും
റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ
മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചിട്ടില്ല. കോറമണ്ഡൽ എക്‌സ്‌പ്രസിന്റെ എൻജിൻ, ലൂപ്പ് ലൈനിൽ കിടന്ന ചരക്ക് ട്രെയിനിന് മേൽ ഇടിക്കുകയായിരുന്നു
കോറമണ്ഡൽ എക്‌സ്‌പ്രസ് അനുവദനീയമായ വേഗതയുടെ പരമാവധിയിൽ ആയതിനാൽ ശക്തമായി ഇടിച്ചു.
ഇരുമ്പയിര് നിറച്ച, ഭാരമേറിയ ട്രെയിനിൽ ഇടിച്ചതിനാൽ വൻഅപകടമായി
കോറമണ്ഡൽ എക്‌സ്‌പ്രസിന്റെ കോച്ചുകൾ വേർപെട്ട് അടുത്ത മെയിൻ ലൈനിലേക്ക് വീണു
അതുവഴി കടന്നുപോയ ഹൗറ എക്‌സ്‌പ്രസിന്റെ അവസാനഭാഗത്തെ കോച്ചുകളുടെ മുകളിലേക്കു വീണു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |