കാട്ടാക്കട:ഇരുതലമൂരിയെ കച്ചവടത്തിനെത്തിച്ച മൂന്നുപേരെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറും സംഘവും പിടികൂടി. കന്യാകുമാരി വിളവൻകോട് സുര്യകോട് സ്വദേശി ബിനു, വിളവൻകോട് കളിയൽ ആറുകാണി സ്വദേശികളായ ടൈറ്റസ്,തങ്കരാജ് എന്നിവരാണ് പിടിയിലായത്.
പാറശാല ഇഞ്ചിവിള ഭാഗത്ത് ഇരുതലമൂരി പാമ്പിനെ കച്ചവടം ചെയ്യാൻ കാറിലെത്തിച്ചപ്പോഴാണ് വനം വകുപ്പ് സംഘം പ്രതികളെ പികൂടിയത്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ സുധീഷ് കുമാർ, ജീവനക്കാരായ ബിന്ദു,പ്രദീപ്,വാച്ചർമാരായ സുഭാഷ്, ശരത്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തെപ്പറ്റി കൂടുതൽ അന്വേഷണം ആരംഭിച്ചു.
ഫോട്ടോ: ഇരുതലമൂരിയുമായി
പിടിയിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |