SignIn
Kerala Kaumudi Online
Thursday, 19 September 2024 4.27 PM IST

ഇനി അല്പം ' ആന' യോഗ ആവാം!

Increase Font Size Decrease Font Size Print Page
elephant

ന്യൂയോർക്ക് : മനസിനും ശരീരത്തിനും ഒരുപോലെ ഉണർവും ആരോഗ്യവും നൽകുന്ന ഒന്നാണ് യോഗ. ലോകമെമ്പാടും യോഗയ്ക്ക് ഇപ്പോൾ വളരെയേറെ പ്രചാരമാണുള്ളത്. മനുഷ്യർക്കിടെയിൽ മാത്രമല്ല ആനകൾക്കിടെയിലും യോഗയിലൂടെ ആരോഗ്യം സൂക്ഷിക്കുന്ന ' ഫിറ്റ്നസ് ഫ്രീക്കുകൾ' ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? അതെ, സംഭവം ശരിയാണ്.

യു.എസിലെ ഹൂസ്‌റ്റൺ മൃഗശാലയിൽ ഇത്തരത്തിൽ യോഗ പരിശീലിക്കുന്ന ആനകളെ കാണാം. 12 ആനകളാണ് മൃഗശാലയിലുള്ളത്. എല്ലാ ദിവസവും ഇവരെല്ലാം മുടങ്ങാതെ യോഗ സെഷനിൽ പങ്കെടുക്കാറുണ്ട്. പ്രത്യേക ജീവനക്കാരുടെ മേൽനോട്ടത്തിലാണ് യോഗ പ്രാക്ടീസ്.

ഇക്കൂട്ടത്തിൽ ടെസ് എന്ന ആനയ്ക്ക് മുൻവശത്തെ രണ്ട് കാലുകൾ മാത്രം നിലത്ത് ചവിട്ടി തന്റെ ഭീമൻ ശരീരം മുകളിലേക്ക് ഉയർത്താൻ കഴിയും. മറ്റ് ചില യോഗാ നമ്പറുകളും ടെസിന്റെ കൈയ്യിലുണ്ട്. 40 വയസുള്ള 2,950 കിലോഗ്രാം ഭാരമുള്ള ടെസാണ് ഇവിടുത്തെ ആനകളുടെ കൂട്ടത്തിലെ ഏറ്റവും ഫ്ലെക്സിബിൾ എന്ന് മൃഗശാല മാനേജർ പറയുന്നു.

ഓരോ യോഗ സെഷനും 30 സെക്കന്റ് മുതൽ 5 മിനിറ്റ് വരെ ദൈർഘ്യമുള്ളവയാണ്. പ്രായമായ ആനകൾ ദിവസവും രണ്ട് സെഷനുകൾ ചെയ്യാറുണ്ട്. ഇതിനിടെ സ്ഥിരമായി ആനകളെ വൈദ്യപരിശോധനകൾക്കും വിധേയമാക്കാറുണ്ട്.

യോഗ ചെയ്യാൻ ആനകളെ നിർബന്ധിക്കാറില്ല. എന്നാൽ ട്രെയിനർമാരുമായി സഹകരിക്കുന്ന ആനകൾക്ക് പഴങ്ങളും ബ്രഡും മറ്റും നൽകി സന്തോഷിപ്പിക്കാറുണ്ട്. രണ്ട് കാലിൽ ബാലൻസ് ചെയ്യാൻ പഠിപ്പിക്കുന്നതാണ് പ്രധാന യോഗ അഭ്യാസങ്ങളിലൊന്ന്.

ആനകൾക്ക് യോഗ കൂടാതെ മനുഷ്യരുടെ നിർദ്ദേശങ്ങൾ മനസിലാക്കാൻ പ്രാപ്തമാക്കുന്നതടക്കമുള്ള മറ്റ് ട്രെയിനിംഗ് രീതികളും ഹൂസ്റ്റൺ മൃഗശാലയിലുണ്ട്. സ്ഥിരമായി വ്യായാമങ്ങൾ ചെയ്യുന്നത് ആനകളുടെ ശരീരത്തിൽ മാത്രമല്ല ബുദ്ധിയിലും മികച്ച ഫലം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.