ചെന്നെെ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ വില്ലിവാക്കത്താണ് സംഭവം. 47കാരനായ ബാലചന്ദ്രനാണ് അറസ്റ്റിലായത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കുട്ടിയെ സ്‌കൂട്ടറിൽ കയറ്റിയ ശേഷം പാടി പാലത്തിനടിയിലെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
സ്കൂട്ടറിൽ നിന്ന് ഇറങ്ങിയ കുട്ടി കരയുന്നത് കണ്ട നാട്ടുകാർ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കൂട്ടറിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബാലചന്ദ്രൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി നാട്ടുകാരോട് പറഞ്ഞു.
തുടർന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. ബാലചന്ദ്രനെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ തടഞ്ഞുനിർത്തി സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് ബി ജെ പിയുടെ കൊടിയും ഐ ഡി കാർഡും കണ്ടെത്തിയത്. ഇയാളെ നാട്ടുകാർ വിട്ടയച്ചെങ്കിലും കുട്ടിയുടെ അമ്മയുടെ പരാതിയിൽ വില്ലിവാക്കം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |