SignIn
Kerala Kaumudi Online
Saturday, 27 April 2024 2.50 AM IST

ജലഗതാഗത വകുപ്പിൽ കാർപ്പെന്റർ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പന്റർ (കാറ്റഗറി നമ്പർ 317/2019) തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രില്ലിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 598/2021), മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ സെക്‌ഷൻ കട്ടർ (കാറ്റഗറി നമ്പർ 650/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 205/2020), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 - രണ്ടാം എൻ.സി.എ- ഒ.ബി.സി (കാറ്റഗറി നമ്പർ 740/2022), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 215/2021), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 - നാലാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 545/2022), സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 411/2022),സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ സർവ്വേയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 692/2022),തിരുവനന്തപുരം ജില്ലയിൽ കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ - ഒന്നാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 583/2021) തസ്തികകളിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി) - ഒന്നാം എൻ.സി.എ - ഒ.ബി.സി (കാറ്റഗറി നമ്പർ 36/2022), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ) (ബ്ലഡ്ബാങ്ക്) (കാറ്റഗറി നമ്പർ 139/2022), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ - നാലാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 203/2022), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ - ഒന്നാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 611/2022), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ - ഒന്നാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 612/2022), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 483/2022) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.