
കൊച്ചി: 16ാംമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് ഒക്ടോബർ 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. ഡൽഹിയിലെ നാഷണൽ അക്കാഡമി ഒഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വേദിയാകും. ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകർ, അക്കാഡമിക് വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, കർഷകർ, സംരംഭകർ തുടങ്ങിയവർ കാർഷിക അനുബന്ധ മേഖലകളിലെ കണ്ടെത്തലുകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ പങ്കെടുക്കും. നൂതന കാർഷികസാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കും. സമ്മേളനത്തിൽ നടക്കുന്ന പ്രസംഗമത്സരത്തിൽ കാർഷിക സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
രജിസ്ട്രേഷന് www.16asc2023.in ഇമെയിൽ:16asc2023@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |