SignIn
Kerala Kaumudi Online
Thursday, 19 September 2024 2.31 AM IST

ഇന്ദിരാവധം ആഘോഷിച്ചതിന് മുന്നറിയിപ്പ്, നല്ല ബന്ധം കാന‌ഡ തകർക്കരുത്: ഇന്ത്യ

Increase Font Size Decrease Font Size Print Page

indira

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ആഘോഷിക്കൻ കാനഡയിലെ ഖാലിസ്ഥാൻ ഗ്രൂപ്പുകളെ അനുവദിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് ഇടം നൽകുന്നത് കാനഡയ്‌ക്കും ഇന്ത്യ - കാനഡ ബന്ധത്തിനും നല്ലതല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മുന്നറിയിപ്പ് നൽകി. ഇത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും പറഞ്ഞു.

1984ൽ പഞ്ചാബിലെ സുവർണ ക്ഷേത്രം ഖാലിസ്ഥാൻ ഭീകരരിൽ നിന്ന് മോചിപ്പിക്കാൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികത്തോടനുബന്ധിച്ചാണ് കാനഡയിൽ ആഘോഷം നടന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തീരുമാനമായിരുന്നു ഓപ്പറേഷൻ.

ഈ മാസം 4നാണ് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ബ്രാംപ്റ്റൺ നഗരത്തിൽ ഖാലിസ്ഥാൻ ഗ്രൂപ്പുകൾ ആഘോഷം നടത്തിയത്. അഞ്ച് കിലോമീറ്റർ നീണ്ട പരേഡായിരുന്നു. ചോരയിൽ മുങ്ങിയ വെള്ള സാരി ധരിച്ച ഇന്ദിരാഗാന്ധിയുടെയും തോക്ക് ചൂണ്ടി നിൽക്കുന്ന ഖാലിസ്ഥാൻ ഭീകരരുടെയും പ്രതിമകൾ ടാബ്ലോ ആയി അവതരിപ്പിച്ചു. സുവർണ ക്ഷേത്രം ആക്രമിച്ചതിന്റെ പ്രതികാരം എന്ന പോസ്റ്ററും പതിച്ചിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.

ഇന്ത്യ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നെന്ന കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസിന്റെ ആരോപണത്തെയും ജയശങ്കർ അപലപിച്ചു. കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന വിദേശ ശക്തികൾ ചൈനയും റഷ്യയും ഇറാനും ഇന്ത്യയുമാണെന്നായിരുന്നു ഈ മാസം 2ന് ജോഡി തോമസ് ആരോപിച്ചത്. ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് ഇടം നൽകിക്കൊണ്ടാണ് കാനഡ ഇന്ത്യയെ കുറ്റപ്പെടുത്തുന്നതെന്ന് ജയശങ്കർ പറ‍ഞ്ഞു.

ഇന്ദിരാ വധം ആഘോഷിച്ചതിനെ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണർ കാമറോൺ മക്കേയും അപലപിച്ചു. വിദ്വേഷത്തിനും അക്രമങ്ങൾക്കും കാനഡയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറും

ഇന്ദിരാവധവും

 1984 ജൂൺ ഒന്നു മുതൽ 10 വരെ നീണ്ടതായിരുന്നു സുവർണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ

 ആയുധ കൂമ്പാവുമായി തമ്പടിച്ച ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള ഖാലിസ്ഥാൻ ഭീകരരെ സൈന്യം വധിച്ചു

 അതിന്റെ പ്രതികാരമായാണ് 1984 ഒക്ടോബർ 31ന് സിക്ക് അംഗരക്ഷകർ ഇന്ദിരയെ വെടിവച്ച് വീഴ്‌ത്തിയത്

ഒരു ന്യായീകരണവുമില്ലാത്ത സംഭവം. ഗൗരവമായി കണ്ട് കനേഡിയൻ അധികാരികളുമായി കേന്ദ്ര സർക്കാർ സംസാരിക്കണം

- ജയ്‌റാം രമേശ്,

കോൺഗ്രസ് നേതാവ്

2023ൽ കാനഡയിലെ ഇന്ത്യൻ വംശജർ - 19 ലക്ഷം ( കനേഡിയൻ ജനസംഖ്യയുടെ 5.1% )

 2016നും 2021നും ഇടയിൽ കുടിയേറിയ വിദേശികളിൽ ഇന്ത്യക്കാർ - 18.6 ശതമാനം

 ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള കനേഡിയൻ പ്രവിശ്യ - ഒന്റേറിയോ

 ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള കനേഡിയൻ നഗരം - ടൊറന്റോ

 കാനഡയിലെ ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ - സിഖ് വംശജർ ( 35% )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.