ചെറുതോണി: ഇടുക്കി തടിയമ്പാട് ബിവറേജസ് ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 46,850 രൂപ പിടിച്ചെടുത്തു.
ഉപഭോക്താക്കൾക്ക് ബാക്കി നൽകാത്ത പണവും മദ്യക്കമ്പനികളിൽ നിന്നുള്ള കമ്മിഷനുമടക്കമാണ് ഇത്രയും തുക. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു പരിശോധന.
ഷോപ്പ് ഇൻ ചാർജ് താമസിക്കുന്ന ഔട്ട്‌ലെറ്റിന് മുകളിലെ മുറിയിൽ നിന്ന് പണവും മദ്യക്കമ്പനികളിൽ നിന്നുള്ള കമ്മിഷന്റെ കണക്കെഴുതിയ ഡയറിയും പിടിച്ചെടുത്തു.
തടിയമ്പാട് ഔട്ട്‌ലെറ്റിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |