ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്ന റെജി കോശി, ജുവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമ ഡിസംബർ 8 ന് പ്രദർശനത്തിന്.ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം.
കാഥികൻ
മുകേഷ്,ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന കാഥികൻ ഡിസംബർ 8ന് പ്രദർശനത്തിന്. കേതകി നാരായൺ, സബിത ജയരാജ്, മനോജ് ഗോവിന്ദൻ, ഷിബു നായർ, ലക്ഷ്മി, മാസ്റ്റർ ആശുതോഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |