തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കായചികിത്സ, ശല്യതന്ത്ര, ദ്രവ്യഗുണ) (കാറ്റഗറി നമ്പർ 120/2021, 115/2021, 118/2021) തസ്തികകളിലേക്ക് 10, 11 തീയതികളിലും (സ്വസ്ഥവൃത) (കാറ്റഗറി നമ്പർ 119/2021) തസ്തികയിലേക്ക് 11, 12 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) (കാറ്റഗറി നമ്പർ 6/2022) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 10, 11, 12, 23, 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അന്വേഷണങ്ങൾക്ക് ഫോൺ: 0471 2546446 .
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) (സീനിയർ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 504/2022) തസ്തികയിലേക്ക് 11ന് രാവിലെ 8 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
മ്യൂസിയം, മൃഗശാല വകുപ്പിൽ സാർജന്റ് (കാറ്റഗറി നമ്പർ 508/2021) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 8ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസീയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (ജലസേചന വകുപ്പിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 743/2021) തസ്തികയിലേക്ക് 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ്)- ജൂനിയർ (കാറ്റഗറി നമ്പർ 88/2023), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 266/2023) തസ്തികകളിലേക്ക് 11ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഓൺലൈൻ വകുപ്പുതല പരീക്ഷ
മേയ് 2023 വകുപ്പുതല പരീക്ഷയുടെ ഭാഗമായി 11, 17, 19, 24, 29, 31 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള കേരള ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് (സ്‌പെഷ്യൽ ടെസ്റ്റ്) അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |