പുനരളവെടുപ്പ്
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 287/2023) (പാലക്കാട്, കോഴിക്കോട്) തസ്തികയുടെ ശാരീരിക അളവെടുപ്പിൽ അപ്പീലിലൂടെ കായിക ക്ഷമതാ പരീക്ഷയിൽ വിജയിച്ചവർക്ക് നവംബർ 5ന് ഉച്ചയ്ക്ക് 12.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പുനരളവെടുപ്പ് (റീമെഷർമെന്റ്) നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.
പ്രായോഗിക പരീക്ഷ
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 691/2023, 692/2023), സഹകരമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ (പാർട്ട് 1 - ജനറൽ) - എൻ.സി.എ- ഒ.ബി.സി (കാറ്റഗറി നമ്പർ 456/2023) തസ്തികകളുടെ ചുരുക്കപട്ടികയുൾപ്പെട്ടവർക്ക് നവംബർ 12, 13, 14 തീയതികളിൽ രാവിലെ 6ന് പേരൂർക്കട, എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546442.
അഭിമുഖം
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 702/2023) തസ്തികയിലേക്ക് നവംബർ 6ന് പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0468 2222665
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡെയറീയിംഗ്) (കാറ്റഗറി നമ്പർ 48/2022) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ 0471 2546446.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ്
അഡ്മിനിസ്‌ട്രേഷൻ) (കാറ്റഗറി നമ്പർ 9/2022) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ എൽ.ഡി സ്റ്റെനോ (പാർട്ട് 1- ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 108/2022) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546442.
പ്രമാണപരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഫിറ്റിംഗ്) (കാറ്റഗറി നമ്പർ 420/2023) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 1ന് പി.എസ്.സി ആസ്ഥാന ഓഫീസിലെ ഡോ.ബി.ആർ. അംബേദ്കർ ഹാളിൽ വച്ച് പ്രമാണപരിശോധന നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സെക്രട്ടേറിയൽ പ്രാക്ടീസ് - ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 689/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് നവംബർ 2ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ-9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 444/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന നടത്തിയിട്ടില്ലാത്തവർക്ക് നവംബർ 5, 6 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 535/2023) തസ്തികയിലേക്ക്
നവംബർ 2 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |