തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 294/2021) തസ്തികയിലേക്ക് 23 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഹിസ്റ്ററി ഒഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സ് (കാറ്റഗറി നമ്പർ 682/2022) തസ്തികയിലേക്ക് 25ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ എഴുത്തുപരീക്ഷ നടത്തും.
ഒ.എം.ആർ പരീക്ഷ
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ മെക്കാനിക്കൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 442/2022) തസ്തികയിലേക്ക് 25ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാമൂഹ്യനീതി/വനിത ശിശു വികസന വകുപ്പിൽ മേട്രൺ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 722/2022), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽ.ഡി.സി (കാറ്റഗറി നമ്പർ 46/2023) തസ്തികകളിലേക്ക് 20 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പി.എസ്.സി കായികക്ഷമതാ പരീക്ഷ
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 613/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 23ന് രാവിലെ 5.30 ന് വയനാട് ജില്ലയിലെ മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായിക്ഷമതാ പരീക്ഷയും നടത്തും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം തന്നെ പി.എസ്.സി. വയനാട് ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
മലപ്പുറം ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 613/2021, 436/2022-മുസ്ലീം) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 23ന് രാവിലെ 5.30 ന് മലപ്പുറം ജില്ലയിലെ ക്ലാരി ആർ.ആർ.ആർ.എഫ് ബറ്റാലിയൻ ഗ്രൗണ്ട്, എം.എസ്.പി പരേഡ് ഗ്രൗണ്ട്, അപ്ഹിൽ എന്നിവിടങ്ങളിൽ വച്ച് ശാരീരിക അളവെടുപ്പും കായിക്ഷമതാ പരീക്ഷയും നടത്തും. ജനറൽ ലിസ്റ്റിലും ഒന്നിലധികം ജില്ലകളിൽ എൻ.സി.എ ലിസ്റ്റിലും ഉൾപ്പെടുന്നവർ ഏതെങ്കിലും ഒരു വേദിയിൽ മാത്രം എല്ലാ അഡ്മിഷൻ ടിക്കറ്റുകളുമായി ഹാജരാകണം.
ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ - സംസ്കൃതം (സാഹിത്യം) (കാറ്റഗറി നമ്പർ 281/2019) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 23, 24 തീയതികകളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അന്വേഷണങ്ങൾക്ക് 0471 2546324 ൽ ബന്ധപ്പെടണം.
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 517/2022) തസ്തികയിലേക്ക് 23, 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, ഒറ്റത്തവണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ ഫോം, അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ ഡ്രൈവിങ് ലൈസൻസ്, ഏറ്റവും പുതിയ ഡ്രൈവിംഗ് ലൈസൻസ് പർട്ടിക്കുലേഴ്സ് (പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം) എന്നിവ സഹിതം ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിലോസഫി (കാറ്റഗറി നമ്പർ 487/2019) തസ്തികയിലേക്ക് 24 ന് രാവിലെ 8 നും 10.30 നും 25 ന് രാവിലെ 8 നും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യൽ വർക്ക് (കാറ്റഗറി നമ്പർ 483/2019) തസ്തികയിലേക്ക് 25 ന് രാവിലെ 8നും 10.30 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 - എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 204/2022) തസ്തികയിലേക്ക് 25 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |