കായികക്ഷമതാ പരീക്ഷ
തിരുവനന്തപുരം; കേരള സിവിൽ പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 669/2022, 670/2022, 671/2022), ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 672/2022, 673/2022) തിരുവനന്തപുരം (പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ട്/ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ട്), ആലപ്പുഴ (മായിത്തറ, ചാരമംഗലം ഡി.വി.എച്ച്.എസ് ഗ്രൗണ്ട്), കോട്ടയം (കോട്ടയം പൊലീസ് ഗ്രൗണ്ട്), എറണാകുളം (ചോറ്റാനിക്കര, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ/ കളമശ്ശേരി ഗവ. പോളിടെക്നിക്ക് കോളേജ് ഗ്രൗണ്ട്), പാലക്കാട് (മുട്ടിക്കുളങ്ങര, കെ.എ.പി 2 ബറ്റാലിയൻ പരേഡ് ഗ്രൗണ്ട്), കോഴിക്കോട് (ദേവഗിരി, മെഡിക്കൽ കോളേജിന് സമീപം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട്/ പൂവാറ്റുപറമ്പ സമീപം, പെരുവയൽ സെന്റ് സേവിയേഴ്സ് യു.പി സ്‌കൂൾ ഗ്രൗണ്ട്) എന്നിവിടങ്ങളിൽ 30 മുതൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
ജില്ലാമാറ്റം/ പരീക്ഷാകേന്ദ്രമാറ്റം എന്നിവ അനുവദിക്കില്ല. സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തശേഷം ഒർജിനലുമായി ഗ്രൗണ്ടിൽ ഹാജരാകണം. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർ അന്നുതന്നെ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പി.എസ്.സി ഓഫീസുകളിൽ ഹാജരാകണം.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ മോട്ടോർ മെക്കാനിക്ക് (കാറ്റഗറി നമ്പർ 398/2020) തസ്തികയിലേക്കുള്ള സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയിട്ടില്ലാത്തവർക്കും പൂർത്തിയാക്കിയിട്ടില്ലാത്തവർക്കും 25ന് രാവിലെ 10.30 മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (സീനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 399/2022) തസ്തികയിലേക്ക് 29ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ജൂലായ് 2023 വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ (ഒ.എം.ആർ/ ഓൺലൈൻ/ വിവരണാത്മക/ പ്രായോഗിക പരീക്ഷകൾ) ഫലം പ്രസിദ്ധീകരിച്ചു. ഫലം പി.എസ്.സി വെബ്‌സൈറ്റിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |