കൊച്ചി: വിജയീഭവഃ സംരംഭക സമ്മേളനം വി. ഗാർഡ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വിജയീഭവഃ അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടന്ന ഈ സംരംഭക സമ്മേളനത്തിൽ കൊച്ചി കപ്പൽശാല ചെയർമാൻ മധു എസ്. നായർ മുഖ്യപ്രഭാഷകനായി. വെല്ലുവിളികളെ തിരിച്ചറിഞ്ഞ് അവയെ അവസരങ്ങളാക്കി മാറ്റുന്നവരാണ് മികച്ച സംരംഭകരെന്ന് അദ്ദേഹം പറഞ്ഞു..
ഷെഫ് സുരേഷ് പിള്ള സെലിബ്രിറ്റി സ്പീക്കറായിരുന്നു. മാറ്റം ഉൾകൊള്ളുന്നവർക്കേ ബിസിനസിൽ നിലനിൽക്കാൻ കഴിയൂവെന്ന് ചടങ്ങിൽ പങ്കെടുത്ത ഇൻഫോപാർക്ക് സി .ഇ. ഒ. കെ. സുശാന്ത് പറഞ്ഞു. വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വി. സത്യനാരായണൻ,തുടങ്ങിയവർപങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |