കോട്ടയം: ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് തികച്ചും നിരാശാജനകമാണെന്ന് തോമസ് ചാഴികാടന് എം.പി പറഞ്ഞു. കർഷകരെ, പ്രത്യേകിച്ച് റബർ കർഷകരെ പൂർണമായും തഴഞ്ഞു. സ്വാഭാവിക റബറിന്റെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന റബർ കർഷകർക്കു വേണ്ടി യാതൊരു നിർദ്ദേശവും ബഡ്ജറ്റിലില്ല. കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഗവൺമെന്റ് കൃഷിക്കാർക്ക് കൊടുക്കുന്ന 6000 രൂപയുടെ കൃഷി സമ്മാൻ നിധിയില്‍ പോലും യാതൊരു വർദ്ധനവും വരുത്തിയിട്ടില്ല. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് യാതൊരു നിർദ്ദേശവും ബഡ്ജറ്റിൽ ഇല്ല. കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ വികസനത്തിനുള്ള യാതൊരു നിർദ്ദേശവും ബഡ്ജറ്റിൽ ഇല്ലെന്നും എം പി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |