SignIn
Kerala Kaumudi Online
Monday, 26 February 2024 6.47 AM IST

സന്തോഷിയും സന്തോഷ് ശിവനും വീണ്ടും,​ ലാഹോർ 1947ന് ഇന്ന് തുടക്കം

ss

ആമിർ ഖാൻ പ്രൊഡക്ഷൻസ് നിർമ്മിച്ച് രാജ് കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ലാഹോർ 1947 എന്ന ചിത്രത്തിന് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സണ്ണി ഡിയോളാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ് കുമാർ സന്തോഷി സംവിധാനം ചെയ്ത പുക്കാർ, ബർസാത്ത് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവനായിരുന്നു.

രാജ് കുമാർ സന്തോഷി അഭിനയിച്ച ഏക ചിത്രമായ ഹാലോയുടെ ഛായാഗ്രാഹകനും സന്തോഷ് ശിവനായിരുന്നു. പതിറ്റാണ്ടുകളുടെ ബന്ധമാണ് ഇരുവരും തമ്മിൽ. സണ്ണി ഡിയോൾ, രാജ് കുമാർ സന്തോഷി, ആമിർ ഖാൻ എന്നിവർ ആദ്യമായാണ് ഒരുമിക്കുന്നത്. ഗാനങ്ങൾ ജാവേദ് അക്തർ, സംഗീതം എ.ആർ. റഹ്മാൻ. ലാഹോർ 1947 ഇന്ന് ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.