കൊച്ചി: മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹ പൂർവ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിലെ മുൻനിര വ്യവസായികൾ അടുത്ത മാസം ഗുജറാത്തിലെ ജാംനഗറിലേക്ക് പറന്നെത്തും. ബ്ളാക്ക്സ്റ്റോൺ ചെയർമാൻ സ്റ്റീഫൻ ഷ്വാർസ്മാൻ, ഡിസ്നി സി.ഇ.ഒ ബോബ് ഐഗർ, മോർഗൺ സ്റ്റാൻലി സി.ഇ.ഒ ടെഡ് പിക്ക്, ബാങ്ക് ഒഫ് അമേരിക്ക ചെയർമാൻ ബ്രയാൻ തോമസ് മൊയിനിഹാൻ, അഡ്നോക് സി.ഇ.ഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, റോത്ത്ഷിൽഡ് ചെയർ ലിൻ ഫോറസ്റ്റർ ഡീ റോത്ത്ഷിൽഡ് തുടങ്ങിയ ആഗോള വ്യവസായ നേതാക്കൾ വിവാഹ പൂർവ ആഘോഷങ്ങളിൽ പങ്കെടുക്കും. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് തുടങ്ങിയവരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തും.
പ്രമുഖ വ്യവസായി വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റാണ് വധു. ജൂലായ് 12 ന് മുംബയിലാണ് വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |