SignIn
Kerala Kaumudi Online
Saturday, 27 July 2024 5.15 AM IST

ജിയോ ഫിനാൻഷ്യൽ വിപണി മൂല്യം രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞു

jio

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിപണി മൂല്യം രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞു. മുൻനിര പേയ്മെന്റ് ആപ്പായ പേടിഎമ്മിനെതിരെ റിസർവ് ബാങ്ക് സ്വീകരിച്ച കടുത്ത നടപടികൾ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിപണി വിഹിതം വർദ്ധിപ്പിക്കുന്നതിന് സഹായമാകുമെന്ന വിലയിരുത്തലിൽ നിക്ഷേപ താത്പര്യമേറിയതാണ് ഗുണമായത്. ഇന്നലെ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി വില 10.2 ശതമാനം ഉയർന്ന് 334 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2.12 ലക്ഷം കോടി രൂപയിലെത്തി. ഫെബ്രുവരിയിൽ മാത്രം ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിലയിൽ 35 ശതമാനം വർദ്ധനയാണുണ്ടായത്.

കഴിഞ്ഞ ദിവസം പ്രമുഖ പേയ്മെന്റ് ആപ്പായ പേടിഎം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും മറ്റ് അനുബന്ധ സേവനങ്ങൾ നൽകുന്നതിനും റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയതിന്റെ ഗുണം ജിയോ ഫിനാൻഷ്യൽസിന് ലഭിക്കുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. പേയ്മെന്റ് ബാങ്കും വോയിസ് ബോക്സും ഉൾപ്പെടെയുള്ള സേവനങ്ങൾ ജിയോ നൽകുന്നുണ്ട്. വിവിധ ഇനം വായ്പകൾ ഉൾപ്പെടെയുള്ള സേവനങ്ങളും അവർ നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.