SignIn
Kerala Kaumudi Online
Sunday, 06 October 2024 12.22 PM IST

കടലുകടക്കാൻ ഒരുങ്ങി ത്രിവേണി ഉത്പന്നങ്ങൾ

Increase Font Size Decrease Font Size Print Page
triveni

കൊച്ചി: കൺസ്യൂമർഫെഡിന്റെ ത്രിവേണി ഉത്പന്നങ്ങൾ വിദേശ വിപണിയിലേക്ക്. വിവിധ സഹകരണ സംഘങ്ങൾക്ക് കേരളത്തിന് പുറത്ത് ത്രിവേണി സൂപ്പർ മാർക്കറ്റുകളുടെ ഫ്രാഞ്ചൈസികൾ നൽകാൻ കൺസ്യൂമർഫെഡ് തീരുമാനിച്ചു. സർക്കാരിന്റെ അനുമതിയോടെ കുവൈറ്റിൽ ഉൾപ്പെടെ ത്രിവേണിയുടെ സൂപ്പർ മാർക്കറ്റുകൾ തുറക്കും.

സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ ന്യായമായ വിലയിൽ ത്രിവേണിയിലൂടെയാണ് വിപണിയിലെത്തുന്നത്. ചെന്നൈ മലയാളി അസോസിയേഷൻ, ബംഗളൂരു മലയാളി അസോസിയേഷൻ, ഡൽഹി സർക്കാരിന് കീഴിലെ സഹകരണ സംഘം, കുവൈറ്റിലെ മലയാളി അസോസിയേഷൻ എന്നിവർ ഫ്രാഞ്ചൈസി തേടി കൺസ്യൂമർഫെഡിനെ സമീപിച്ചിട്ടുണ്ട്.

കേരളത്തിന് പുറത്തുള്ള വിപണികളിൽ ത്രിവേണി സൂപ്പർ മാർക്കറ്റുകളെ മലയാളികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൺസ്യൂമർഫെ‌ഡ് ചെയ‌ർമാൻ എം. മെഹബൂബ് പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, THRIVENY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.