ശാസ്താംകോട്ട: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച രണ്ട് ശതമാനം ക്ഷാമബത്ത ഗഡുവിന് മുൻകാല പ്രാബല്യം അനുവദിക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താം കോട്ട സബ് ട്രഷറിക്ക് മുന്നിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. ജില്ലാ ഉപാദ്ധ്യക്ഷൻ എൻ.സോമൻപിള്ള, നേതാക്കളായ, ജയചന്ദ്രൻ പിള്ള,എം.അബ്ദുൽ സമദ്,ബാബുരാജൻ,ആയിക്കുന്നം സുരേഷ്, ജോൺ മത്തായി തങ്ങൾക്കുഞ്ഞ്,എം.ഐ. നാസർഷാ,ശൂരനാട് രാധാകൃഷ്ണൻ,രാധാകൃഷ്ണപിള്ള,സച്ചിദാനന്ദൻപിള്ള,മോഹനൻപിള്ള,ശിവൻപിള്ള,സന്തോഷ് കുമാർ,എം.കെ. രാജുഎന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |