SignIn
Kerala Kaumudi Online
Sunday, 28 April 2024 7.38 PM IST

33 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

psc

തിരുവനന്തപുരം: കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്) ക്ലർക്ക്/ കാഷ്യർ - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി), ഓഫീസ് അറ്റൻഡന്റ് - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി), മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അറ്റൻഡർ ഗ്രേഡ്- 2 എന്നിങ്ങനെ സംസ്ഥാന,​ ജില്ലാ തലങ്ങളിൽ ജനറൽ, സ്‌പെഷ്യൽ, എൻ.സി.എ റിക്രൂട്ടമെന്റ് വിഭാഗങ്ങളിലായി 33 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

അഭിമുഖം നടത്തും

വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ്- മൂന്നാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 483/2023) തസ്തികയിലേക്ക് അഭിമുഖം നടത്തും.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

ടൂറിസം വകുപ്പിൽ സ്റ്റുവാർഡ് (കാറ്റഗറി നമ്പർ 35/2023), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ്- 2 (ആയുർവദം) എൻ.സി.എ മുസ്ലിം, എൽ.സി/ എ.ഐ, ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 116/2023, 117/2023, 118/2023, 321/2023). എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.