തൃശൂർ: വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ട്. തൃശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വെെദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചില വാഴകൾ പൂർണമായും വെട്ടിക്കളഞ്ഞെന്ന് കർഷകൻ പറഞ്ഞു. നാല് ഏക്കറിൽ വാഴ കൃഷി ചെയ്യുന്ന കർഷകനാണ് മനോജ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
വെെകിട്ട് തോട്ടത്തിലെത്തിയപ്പോഴാണ് മനോജ് സംഭവം അറിയുന്നത്. എട്ടോളം വാഴകൾ പൂർണമായും വെട്ടി നശിപ്പിച്ചുവെന്നാണ് വിവരം. കെഎസ്ഇബിയുടെ നടപടി ഒരു മുന്നറിയിപ്പും നൽകാതെയാണെന്ന് കർഷകൻ പറഞ്ഞു. കുലച്ചവാഴയിലെ ഇലകളും വെട്ടി നശിപ്പിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞമാസവും ഇത്തരത്തിൽ കെഎസ്ഇബി വാഴ വെട്ടിയത് വലിയ ചർച്ചയായിരുന്നു. തൃശൂർ എടത്തിരുത്തി ചൂലൂരിലാണ് അന്ന് വാഴ വെട്ടിയത്. വൈദ്യുതി ലൈനില്‍ മുട്ടിയെന്ന് പറഞ്ഞാണ് കുലച്ചുനിന്ന ആറു വാഴകൾ വെട്ടിനശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |