SignIn
Kerala Kaumudi Online
Saturday, 27 April 2024 9.08 PM IST

മറ്റു സംസ്ഥാനങ്ങൾ വിജയകരമാക്കുമ്പോൾ കേരളത്തിന് മാത്രം എന്താണ് പ്രശ്നം? കെഎസ്ഇബി ജനങ്ങളെ പറ്റിക്കുന്നുവോ?

kseb

തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിക്ക് സോളാർ ഉത്പാദനമാണ് ശാശ്വത പരിഹാരമെന്ന് റെഗുലേറ്ററി കമ്മിഷൻ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും മുഖംതിരിക്കുന്നതിൽ ദുരൂഹത. യൂണിറ്റ് 10 രൂപയ്ക്ക് പുറത്തു നിന്ന് വാങ്ങി ബാദ്ധ്യത പ്രതിമാസ ബില്ലിൽ അടിച്ചേൽപ്പിക്കുന്നു. അതേസമയം പുരപ്പുറ സേളാറിൽ അധികം വരുന്നത് സ്വീകരിക്കുന്നതിന്റെ വില കുറയ്ക്കുകയും ചെയ്തു. നെറ്റ് മീറ്റർ സംവിധാനം ഉപേക്ഷിക്കാനുള്ള നീക്കം കമ്മിഷൻ തടഞ്ഞത് കഴിഞ്ഞ ദിവസം. സോളാർ വൈദ്യുതിയെ തളർത്തുന്നതിന്റെ കാരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

സോളാർ വൈദ്യുതി വാങ്ങി പകരം വീട്ടാവശ്യത്തിന് ഗ്രിഡ് വൈദ്യുതി നൽകുന്നത് നഷ്ടക്കച്ചവടമെന്ന വിചിത്ര ന്യായമാണ് കെ.എസ്.ഇ.ബി കമ്മിഷനു മുന്നിൽ നിരത്തിയത്. ഉപയോഗം കുറഞ്ഞ പകൽ സമയത്താണ് സോളാറിൽ ഉത്പാദനം. യൂണിറ്റിന് 2.69 രൂപയ്ക്ക് വാങ്ങി പകരം രാത്രി പീക്ക് അവറിൽ യൂണിറ്റിന് 10 രൂപയ്ക്കുള്ള വൈദ്യുതി നൽകി നഷ്ടം സഹിക്കാൻ വയ്യത്രെ.

കൊടുംചൂടായതോടെ പ്രതിദിനം 5000 മെഗാവാട്ടിന് മുകളിലാണ് ഉപഭോഗം. കേന്ദ്ര ഗ്രിഡ്,​ പുറംകരാറുകൾ എന്നിവയിലൂടെ കിട്ടുന്നതും തികയുന്നില്ല. ഹൈ പ്രൈസ് വൈദ്യുതി എക്സ്ചേഞ്ചിൽ നിന്ന് ദിനവും 500 മെഗാവാട്ട് വാങ്ങിയാണ് പിടിച്ചു നിൽക്കുന്നത്. എന്നിട്ടും സോളാർ ഉത്പാദനം കൂട്ടാൻ വയ്യ. കെ.എസ്.ഇ.ബി വിചാരിച്ചാൽ 2030ൽ ആവശ്യമായതിന്റെ 50 ശതമാനം വൈദ്യുതി സോളാറിൽ നിന്നാക്കി മാറ്റാമെന്നാണ് കമ്മിഷൻ നിരീക്ഷിച്ചത്.

ഡാമുകളിലെ സോളാർ വെറും ജലരേഖ

 പൊൻമുടി, കല്ലാർകുട്ടി, സെങ്കുളം, കല്ലാർ, കുണ്ടല, മാട്ടുപ്പെട്ടി, ആനയിറങ്കൽ,​അരുവിക്കര, പേപ്പാറ അണക്കെട്ടുകളിൽ സോളാർ പാനൽ എങ്ങുമെത്തിയില്ല

 കായംകുളം എൻ.ടി.പി.സി.യിൽ 92 മെഗാവാട്ടിന്റെയും കനാലുകൾക്ക് മുകളിൽ 50 മെഗാവാട്ടിന്റെയും സോളാർ നിർദ്ദേശവും കെ.എസ്.ഇ.ബി നടപ്പാക്കുന്നില്ല

 കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനം സോളാർ വൈദ്യുതിയിലാണ്. ഈ മാതൃകയിൽ വ്യവസായ സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്നതും വെറുംവാക്ക്

ഭീമമായ നഷ്ടക്കണക്ക് നിരത്തി കാര്യക്ഷമമല്ലെന്ന് കെ.എസ്.ഇ.ബി തെളിയിച്ചുകൊണ്ടിരുന്നാൽ ജനങ്ങൾ സ്വകാര്യവത്കരണം ആവശ്യപ്പെടും

- ടി.കെ.ജോസ്,​ വൈദ്യുതി

റെഗു. കമ്മിഷൻ ചെയർമാൻ

കേരളമൊഴികെ കുതിക്കുന്നു

 രാജസ്ഥാൻ: 17055 മെഗാവാട്ട്

 ഗുജറാത്ത് 9256മെഗാവാട്ട്

 കർണാടക 8241മെഗാവാട്ട്

 തമിഴ്നാട് 6736മെഗാവാട്ട്

 തെലുങ്കാന 4666മെഗാവാട്ട്

 ആന്ധ്ര 4534 മെഗാവാട്ട്

 കേരളം: വെറും 986 മെഗാവാട്ട്

66781 മെഗാവാട്ട്

ഇന്ത്യയിലെ ആകെ സോളാർ ഉത്പാദനം

കേരളത്തിലെ സോളാർ ഉത്പാദനം

 പുരപ്പുറസോളാർ: 541മെഗാവാട്ട്

സ്വകാര്യ പ്ളാന്റ്: 229മെഗാവാട്ട്

 കൊച്ചി വിമാനത്താവളം: 40 മെഗാവാട്ട്

 കാസർകോട് പാർക്ക് : 50 മെഗാവാട്ട്

 ഇടുക്കി ഡാം: 125 മെഗാവാട്ട്

 ബാണാസുരസാഗർ: 0.5മെഗാവാട്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB, SOLAR PLANT, OTHER STATES, SOLAR ENERGY KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.