തൃശൂർ: നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഉപയോഗിച്ചതിന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നൽകി. ഇനി ഇത് ആവർത്തിക്കരുതെന്ന് കാട്ടിയാണ് നോട്ടീസ്.
ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിന്മേലാണ് നടപടി. വി എസ് സുനിൽകുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടെയും വിശദീകരണം കേട്ട ശേഷമാണ് നോട്ടീസ് അയച്ചത്.
താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്റെ ഫോട്ടോ ഇത്തരത്തിൽ ഉപയോഗിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഎസ് സുനിൽകുമാർ ഒരുമിച്ചുള്ള ചിത്രം പിൻവലിച്ചത്. ഇതിന് പിന്നാലെ സുനിൽകുമാറിനെതിരെ എൻഡിഎ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചത്. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സുനിൽകുമാർ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |