കൊച്ചി:കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പോക്സോ കേസ് പ്രതി മരിച്ചനിലയിൽ. കമ്പംമെട്ട് തണ്ണിപ്പാറ കാവുങ്കൽ വീട്ടിൽ നവീനാണ് (19) മരിച്ചത്. ഇന്നലെ സ്കൂളിൽ അന്തേവാസികൾക്കായി നടത്തിയ സിനിമാ പ്രദർശനത്തിനിടെ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങിയ നവീനെ ഭക്ഷണം കഴിക്കാൻ അന്വേഷിച്ചപ്പോഴാണ് 1.45ഓടെ ടോയ്ലെറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2023 ഒക്ടോബർ മുതൽ ജനുവരി വരെ പോക്സോ കേസിൽ റിമാൻഡിലായിരുന്നു നവീൻ. ഇടുക്കി കമ്പംമെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ബലാത്സംഗ കേസിൽ പിടിക്കപ്പെട്ട് റിമാൻഡിലായാണ് ബോസ്റ്റൽ സ്കൂളിലെത്തിയത്. 18നും 21നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിക്കുന്നത്. എറണാകുളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിനശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |