തിരുവനന്തപുരം: കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വോക്കേഷണൽ ടീച്ചർ - ഇംഗ്ലീഷ് (സീനിയർ) (കാറ്റഗറി നമ്പർ 401/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 8, 9 തീയതികളിൽ രാവിലെ 10.30 നും 11.30 നും പി.എസ്.സി. കൊല്ലം മേഖലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരളത്തിലെ സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 491/2022) തസ്തികയിലേക്ക് 9, 12, 15, 16, 17 തീയതികളിൽ രാവിലെ 10.15 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 2/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്താത്തവർക്ക് 15 മുതൽ 20 വരെ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്./പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 163/2023, 310/2023) തസ്തികയിലേക്ക് 17 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കെ.ഇ.എ.ഇ.സി.എൽ-ൽ ജൂനിയർ അസിസ്റ്റന്റ് (പട്ടികവർഗ്ഗം), കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (പട്ടികവർഗ്ഗം), അച്ചടി വകുപ്പിൽ സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 10/2023, 270/2023, 480/2023) തസ്തികകളിലേക്ക് 18 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള വാട്ടർ അതോറിറ്റി/സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്/കേരള സംസ്ഥാന ജലഗതാഗത വകുപ്പ് എന്നിവിടങ്ങളിൽ ഫിറ്റർ/ട്രേഡ്സ്മാൻ(ഫിറ്റിംഗ്)/ഫിറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 253/2023, 420/2023, 688/2023) തസ്തികകളിലേക്ക് 19 ന് രാവിലെ 9.30 മുതൽ 11.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |