ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്ക്കറ്റ്ബാൾ അസോസിയേഷന്റെ (എ.ഡി.ബി.എ) ആഭിമുഖ്യത്തിലുള്ള ബാബു ജെ.പുന്നൂരാൻ മെമ്മോറിയൽ ജില്ലാ ബാസ്കറ്റ്ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 11 വരെ നഗരചത്വരത്തിലെ ബാസ്ക്കറ്റ്ബാൾ സ്റ്റേഡിയത്തിൽ നടത്തും. കിഡ്സ്, സബ് ജൂനിയർ, യൂത്ത്, ജൂനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഇന്ന് രാവിലെ 8ന് ബി.എഫ്.ഐ ചീഫ് കോച്ച് വെസെലിൻ മാറ്റിക് ഉദ്ഘാടനം ചെയ്യും. എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. പി.ജെ.സണ്ണി മുഖ്യാതിഥിയാകും. റോണി മാത്യു, അഡ്വ. പ്രിയദർശൻ തമ്പി, ബി.സുബാഷ്, ജോൺ ജോർജ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |