SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.07 PM IST

എന്താണ് 'സാഡ് ലീവ്', ആര്‍ക്കൊക്കെ എപ്പോള്‍ എങ്ങനെ അവധി എടുക്കാന്‍ കഴിയും?

sad-leave

സാഡ് ലീവ്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദുഖം വരുമ്പോള്‍ എടുക്കാനുള്ള അവധി. മാനസികമായുള്ള വിഷമവും സമ്മര്‍ദ്ദവും കാരണം ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ നമുക്കെല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. പലപ്പോഴും ഓഫീസിലെ അന്തരീക്ഷം മനസ്സിനെ വല്ലാതെ മടുപ്പിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ നല്‍കുന്ന അവധിയാണ് സാഡ് ലീവ്. എന്ന് കരുതി നാളെ തന്നെ മേലധികാരിയെ കണ്ട് അവധി അപേക്ഷിക്കാന്‍ നില്‍ക്കേണ്ട. ചിലപ്പോള്‍ നല്ല തെറി കേട്ട് കൂടുതല്‍ സാഡ് ആകേണ്ടി വരും.

ചൈനയിലെ ഒരു സ്വകാര്യ കമ്പനിയാണ് തങ്ങളുടെ തൊഴിലാളികള്‍ക്കായി സാഡ് ലീവ് എന്ന സമ്പ്രദായം അവതരിപ്പിച്ചിരിക്കുന്നത്. മനസ്സിന് താങ്ങാനാകാത്ത ദുഖം അനുഭവപ്പെട്ടാല്‍ നിങ്ങള്‍ക്ക് മേലധികാരിയുടെ അനുവാദമില്ലാതെ തന്നെ അവധിയെടുക്കാം എന്നതാണ് സവിശേഷത.ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് ഇത്തരമൊരു അവധി ജീവനക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നത്.

വിഷമകരമായ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അത് മനുഷ്യ സഹജമാണ്. തൊഴിലാളികളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്''.ഫാറ്റ് ഡോങിന്റെ ഉടമ യു ഡോങ് ലായ് മാദ്ധ്യമങ്ങളോട് പറഞ്ഞു.ഇത്തരത്തില്‍ ദുഖ അവധി നല്‍കുന്നതോടെ തൊഴിലാളികള്‍ സന്തുഷ്ടരാവുകയും ജോലിയിലെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുമെന്നും, കമ്പനി തൊഴിലാളികളെ മനസിലാക്കുകയും അവര്‍ക്ക് പിന്തുണയായി കൂടെയുണ്ടാവും എന്ന തോന്നലുണ്ടാവുകയും ചെയ്യുന്നുവെന്നും ഉടമ പറഞ്ഞു.

ജീവനക്കാരെ സന്തോഷിപ്പിക്കുന്ന കമ്പനിയുടെ തീരുമാനങ്ങള്‍ മുമ്പും വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുണ്ട്. സാഡ് ലീവിന്റെ അവധി ഏത് ദിവസമെടുക്കണമെന്ന തീരുമാനമെടുക്കാനുള്ള അവകാശം തൊഴിലാളികള്‍ക്കാണ്. നിരവധി തൊഴിലാളി ക്ഷേമ പരിപാടികളാണ് ഫാറ്റ് ഡോങ് ലായി നടത്തി വരുന്നുണ്ട്. തൊഴിലാളികള്‍ക്ക് വിദേശത്ത് അവധിക്കാലം, ചൈനീസ് പുതുവര്‍ഷത്തില്‍ അഞ്ച് ദിവസത്തെ അവധി തുടങ്ങിയവയും കമ്പനി അനുവദിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SAD LEAVE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.