SignIn
Kerala Kaumudi Online
Sunday, 06 October 2024 12.16 PM IST

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ യൂസഫലി മുന്നിൽ

Increase Font Size Decrease Font Size Print Page
ali

കൊച്ചി ഹുറൂൺ ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ സമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി മുൻനിരയിലെത്തി. ഇത്തവണത്തെ പട്ടികയിൽ 31 മലയാളികളാണ് ഇടം നേടിയത്. ആദ്യ നൂറ് പേരിൽ എം.എ. യൂസഫലിക്ക് പുറമെ ഇൻഫോസിസ് സഹ സ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ, കല്യാൺ ജൂവലേഴ്‌സിന്റെ ടി.എസ്. കല്യാണരാമൻ എന്നിവരാണുള്ളത്.
2024ലെ ഹുറൂൺ ആഗോള സമ്പന്നരുടെ പട്ടികയിൽ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോയ് ആലുക്കാസ്, കല്യാൺ ജൂവലേഴ്‌സ് , വി ഗാർഡ് ഇൻഡസ്ട്രീസ്, മുത്തൂറ്റ് ഫിനാൻസ്, മലബാർ ഗോൾഡ് എന്നീ സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

സമൂഹത്തിന് നൽകിയ നിസ്വാർത്ഥ മാനുഷിക സംഭാവനകൾ പരിഗണിച്ച് കേരളത്തിലെ 10 വ്യക്തികൾ ഹുറൂൺ ഇന്ത്യ ഫിലാന്ത്രോപി ലിസ്റ്റിൽ ഇടംപിടിച്ചു.

കഴിഞ്ഞ വർഷത്തെ ഹുറൂൺ ഇന്ത്യ 500 കമ്പനികളുടെ ലിസ്റ്റിൽ കേരളത്തിൽ മുത്തൂറ്റ് ഫിനാൻസാണ് മുന്നിൽ. യൂണികോൺ കമ്പനികളിൽ സാം സന്തോഷ് (മെഡ്ജീനോം), അഭിലാഷ് കൃഷ്ണ (കെയർസ്റ്റാക്ക്) എന്നിവരാണ് മുൻനിരയിൽ. സഹസ്രാബ്ദത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപകരുടെ ഹുറൂൺ ഇന്ത്യ ഫൗണ്ടേഴ്‌സ് ഒഫ് ദി മില്ലേനിയം പട്ടികയിൽ ഫ്രഷ് ടു ഹോമിന്റെ സ്ഥാപകനായ മാത്യു ജോസഫും ഇടംനേടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.