കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിലെ ഏക സീറ്റിൽ 83.88 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 57,784 വോട്ടർമാരുള്ള ദ്വീപിൽ 24,190 പുരുഷന്മാരും 24,278 സ്ത്രീകളുമടക്കം 48,468 പേരാണ് വോട്ട് ചെയ്തത്. 39 കേന്ദ്രങ്ങളിലായി 55 ബൂത്തുകളിലായായിരുന്നു തിരഞ്ഞെടുപ്പ്. 2019ലെ തിരഞ്ഞെടുപ്പിൽ 85.14 ശതമാനമായിരുന്നു പോളിംഗ്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ കാലതാമസം മൂലം 7 മണിക്കൂർ വരെ ക്യൂനിന്നാണ് പലരും വോട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |