മലയാളി താരം സജന അരങ്ങേറി
സിൽഹത് : ബംഗ്ലാദേശിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ ട്വന്റി-20യിൽ വിജയം നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. മലയാളി താരം സജന സജീവൻ മത്സരത്തിൽ അരങ്ങേറിങ്കിലും ബാറ്റിംഗിൽ തിളങ്ങാനായില്ല.ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടി . മധ്യനിരയിൽ ബാറ്റു ചെയ്ത സജന 11 പന്തിൽ 11 റൺസെടുത്താണു പുറത്തായത്. മറുപടിക്കിറങ്ങിയ ബംഗ്ളാദേശിന്റെ ഇന്നിംഗ്സ് 20 ഓവറിൽ 101/8ൽ അവസാനിക്കുകയായിരുന്നു.മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രാകറുമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
29 പന്തിൽ 36 റൺസെടുത്ത യാസ്തിക ഭാട്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഷെഫാലി വർമ (22 പന്തിൽ 31), ഹർമൻപ്രീത് കൗർ (22 പന്തിൽ 30), റിച്ച ഘോഷ് (17 പന്തിൽ 23) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. രണ്ടു ബൗണ്ടറികൾ നേടിയ സജന സജീവൻ റബേയ ഖാന്റെ പന്തിൽ ഫരിഹ ത്രിസ്ന ക്യാച്ചെടുത്തു പുറത്താകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |