SignIn
Kerala Kaumudi Online
Thursday, 18 July 2024 9.25 AM IST

ജഗന്റെ പ്രസ്താവന തള്ളി അമ്മ, 'മകൾക്ക് വോട്ട് ചെയ്യണം'

election

അമരാവതി: വൈ.എസ് ശർമിളയ്ക്ക് വോട്ട് ചെയുന്നത് വൈ.എസ് രാജശേഖര റെഡ്ഢിയുടെ പാരമ്പര്യത്തിന് കളങ്കമെന്ന ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കൂടിയായ മകൻ ജഗൻമോഹൻ റെഡ്ഢിയുടെ പ്രസംഗത്തെ തള്ളി അമ്മ. ശർമിളയ്ക്ക് വോട്ട് ചെയ്യണമെന്ന് വൈ.എസ് വിജയമ്മ ആഹ്വാനം ചെയ്തു. കടപ്പ മണ്ഡലത്തിൽ മകൾ വൈ.എസ് ശർമിളയ്ക്ക് വോട്ട് ചെയ്യണമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് വിജയമ്മ ആഹ്വാനം ചെയ്തത്. ജഗന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരോടാണ് അമ്മ അഭ്യർത്ഥന നടത്തിയത്.

അതിനിടെ രാഹുൽ ഗാന്ധി ആന്ധ്രയിലെത്തി വൈ.എസ് രാജശേഖര റെഡ്ഢിക്ക് ആദരം അർപ്പിച്ചു. കടപ്പയിലെ വൈ.എസ്.ആ‌ർ സ്മാരകത്തിൽ എത്തിയാണ്‌ രാഹുൽ ആദരാഞ്ജലികൾ അർപ്പിച്ചത്. വൈ.എസ് ശർമിളയും ഒപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.