ഈഡൻ ഗാർഡൻ: മഴമൂലം വൈകിത്തുടങ്ങിയ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 18 റൺസിന് കീഴടക്കി ,ഐ.പി.എൽ പതിനേഴാം സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
മഴമൂലം ഒന്നേമുക്കാൽ മണിക്കൂറോളം വൈകിത്തുടങ്ങിയ മത്സരം16 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 16 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മറുപടിക്കിറങ്ങിയ മുംബയ്ക്യുടെ വെല്ലുവിളി 16 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139ൽ അവസാനിച്ചു.
ഇഷാൻ കിഷൻ (22 പന്തിൽ 40), തിലക് വർമ്മ (32) , നമൻ ധിർ (6 പന്തിൽ 17) എന്നിവർ മുംബയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
നേരത്തെ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഫിൽ സാൾട്ട് (6), സുനിൽ നരെയ്ൻ (0), ക്യാപ്ടൻ ശ്രേയസ് അയ്യർ (7) എന്നിവർ പെട്ടെന്ന് പുറത്തായി. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ തവണ ഡക്കായ (44) താരമായി നരെയ്ൻ
തുടർന്ന് വെങ്കിടേഷ് അയ്യർ (21 പന്തിൽ 42), നിതീഷ് റാണ (33),ആന്ദ്രേ റസ്സൽ (24), റിങ്കു സിംഗ് (20), രമൺദീപ് സിംഗ് ( പുറത്താകാതെ17) എന്നിവരുടെ ബാറ്റുകൊണ്ടുള്ള സംഭാവന കൊൽക്കത്തയെ നല്ല സ്കോറിൽ എത്തിക്കുകയായിരുന്നു. മുംബയ്ക്കായി ബുംറയും പിയൂഷും 2വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |