ന്യൂയോർക്ക്: പ്രശസ്ത യു.എസ് മാദ്ധ്യമ പ്രവർത്തക ആലീസ് സ്റ്റുവർട്ടിനെ മരിച്ചനിലയിൽ കണ്ടെത്തി. 58 വയസായിരുന്നു. ശനിയാഴ്ച പുലർച്ചെ വടക്കൻ വിർജീനിയയിലെ ബെൽ വ്യൂവിൽ വീടിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതയില്ലെന്നും ആരോഗ്യപ്രശ്നം നേരിട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. സി.എൻ.എന്നിലെ രാഷ്ട്രീയ നിരൂപകയായിരുന്ന ആലീസ് രാഷ്ട്രീയ ഉപദേഷ്ടാവായും തിളങ്ങി. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിരവധി പ്രസിഡൻഷ്യൽ പ്രചാരണ പരിപാടികളിൽ പങ്കാളിയായിട്ടുണ്ട്. എമ്മി അവാർഡ് ജേതാവാണ്. 1966ൽ അറ്റ്ലാൻഡയിലാണ് ജനനം. ലോക്കൽ റിപ്പോർട്ടറായാണ് മാദ്ധ്യമ പ്രവർത്തനം തുടങ്ങിയത്. 2016ലെ തിരഞ്ഞെടുപ്പിന് മുമ്പാണ് സി.എൻ.എന്നിന്റെ ഭാഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |