കൂരാലി: മുസ്ലിം സർവീസ് സൊസൈറ്റി പനമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം എങ്ങനെ കരസ്ഥമാക്കാം വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസും പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. എം.എസ്.എസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എൻ.ഹബീബിന് സ്വീകരണവും നൽകി. ജമാഅത്ത് പ്രസിഡന്റ് വി.ഐ.അബ്ദുൽ കരീമിന്റെ അദ്ധ്യക്ഷതയിൽ ഇമാം മുഹമ്മദ് ഇഖ്ബാൽ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ ഫൗസിയ കമാൽ ക്ലാസ് നയിച്ചു. കെ.എസ്.ഹസൻ മൗലവി, എം.എസ്.എസ് ജില്ലാ സെക്രട്ടറി ഹലീൽ റഹ്മാൻ, യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ, സംസ്ഥാന കമ്മറ്റിയഗങ്ങളായ ഷൈജു ഹസൻ, അനസ് മുഹമ്മദ്, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് നൗഫൽ, മുഹമ്മദ് അജ്മൽ, മുഹമ്മദ് ഹഫീസ്, എ.എം.സുലൈമാൻ, ഷിഫാന, ലാമിയ നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |