കോഴഞ്ചേരി . ജനാധിപത്യ മഹിളാ അസോസിയേഷൻ ഓതറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും വിദ്യാഭ്യാസ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. സി ഡബ്ല്യു.സി അംഗം ഷാൻ രമേശ് ഗോപൻ മുഖ്യാതിഥി ആയിരുന്നു. മഹിളാ അസോസിയേഷൻ ഓതറ മേഖല കമ്മിറ്റി പ്രസിഡന്റ് സുജാത പി.കെ അദ്ധ്യക്ഷത വഹിച്ചു. ജോമോൾ വർഗീസ്, ശോഭാ രാജേഷ് , അനിൽകുമാർ, ജയശ്രീ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |