കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്നലെ പശ്ചിമബംഗാളിൽ റീ പോളിംഗ് നടുന്നു. ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് റീ പോളിംഗ് നടന്നത്. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച റീപോളിംഗ് വൈകീട്ട് ആറ് മണിയോടെ അവസാനിക്കുകയായിരുന്നു. ബാരാസത് മണ്ഡലത്തിലെ ദേഗംഗ 61-ാം നമ്പർ ബൂത്തിൽ 31.62 ശതമാനവും മഥുർപുർ മണ്ഡലത്തിലെ കാക്ദ്വീപ് 26-ാം നമ്പർ ബൂത്തിൽ 21.37 ശതമാനം പോളിംഗും രേഖപ്പെടുത്തി.
പോളിംഗ് ദിനത്തിൽ ഈ ബൂത്തുകളിൽ ബി.ജെ.പി - തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് റിട്ടേണിംഗ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിംഗ് പ്രഖ്യാപിച്ചത്. ജൂൺ ഒന്നിന് ആയിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |