SignIn
Kerala Kaumudi Online
Tuesday, 30 July 2024 5.21 AM IST

ലീഡ് നില മാറിമറിയുന്നു; അമിത ആത്മവിശ്വാസത്തിൽ മധുര പലഹാരങ്ങളുണ്ടാക്കി ബിജെപിയും കോൺഗ്രസും

sweets

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണം നേടുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപിയും കോൺഗ്രസും. വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും. ബിജെപിയും കോൺഗ്രസും തങ്ങളുടെ പാർട്ടി ഓഫീസുകളിൽ ആഘോഷം ആരംഭിച്ചുകഴിഞ്ഞു.

തിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിൽ ഡൽഹിയിലെ ബിജെപി ഓഫീസിൽ പതിനായിരക്കണക്കിന് ലഡുവും പൂരിയുമാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഛോലെ ഭട്ടൂരെ ഒരുക്കുന്ന തിരക്കിലാണ് കോൺഗ്രസിന്റെ പാർട്ടി ഓഫീസ്. ഉത്സവത്തിന്റെ പ്രതീതിയിലാണ് ഇവിടം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിന്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി. എന്നാൽ, എക്‌സിറ്റ് പോൾ ഫലത്തെ തള്ളി ഫലം വരുമ്പോൾ ഇന്ത്യ മുന്നണി ഭരണത്തിലേറുമെന്നാണ് കോൺഗ്രസിന്റെ വാദം.

ഏഴ് ഘട്ടങ്ങളായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. ഒഡീഷ, ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളാണ് ആകെയുള്ളത്. ഇതിൽ 272 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. നിലവിൽ 310ലധികം സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. ഇന്ത്യ സഖ്യം 212 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും മുന്നേറുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SWEETS, LOKSABHA ELECTION RESULTS, NDA, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.