കണ്ണൂർ: ആയിരത്തിലധികം പേർ പ്രതിദിനം ചികിത്സയ്ക്കായി എത്തുന്ന കണ്ണൂർ ജില്ലാ ആശുപതിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അല്പമൊന്ന് വിശ്രമിച്ച് വായിക്കണമെന്നു തോന്നിയാൽ ഇനി സൗകര്യമൊരുങ്ങി കഴിഞ്ഞു. ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് കൗൺസിലാണ് റീഡിംഗ് കോർണർ സൗകര്യം ഒരുക്കിയത് . റീഡിംഗ് കോർണറിൽ പത്രങ്ങളും ആനുകാലികങ്ങളും കുട്ടികൾക്കുള്ള മാസികകളും ഒരുക്കിയിട്ടുണ്ട്. രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്ക് ഇത് വലിയ പ്രയോജനമാവും.റീഡിംഗ് കോർണറിന്റെയും പരിസ്ഥിതി ദിനാചരണത്തിന്റെയും ഉദ്ഘാടനം സൂപ്രണ്ട് ഡോ.കെ.എം.ഷാജ് നിർവ്വഹിച്ചു. സെക്രട്ടറി എ.പി.സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എം.ഒ ഡോ.സുമിൻ മോഹൻ , സി.പ്രമോദ് കുമാർ,അജയകുമാർ കരിവെള്ളൂർ എന്നിവർ പ്രസംഗിച്ചു.രോഗീ സൗഹൃദ 'ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി ലൈബ്രറി സൗകര്യവും രോഗികൾക്ക് സാന്ത്വനമായി മാസത്തിൽ ഒരിക്കൽ മ്യൂസിക്ക് തെറാപ്പിയും ഒരുക്കാനുള്ള ശ്രമത്തിലാണ് സ്റ്റാഫ് കൗൺസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |