പാലക്കാട്: 'ഭൂമിയെ പുനസ്ഥാപിക്കുക, മരുഭൂവൽക്കരണം തടയുക, വരൾച്ചയെ പ്രതിരോധിക്കുക' എന്ന സന്ദേശത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം, മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എ.പ്രഭാകരൻ എം.എൽ.എ വൃക്ഷത്തൈ നട്ട് നിർവഹിച്ചു.
മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ വിദ്യ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കാവ്യ കരുണാകരൻ, മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നിർമ്മല, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ശോഭന, മരുതറോഡ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |